ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോ, ഐപിഎസ് ഉദ്യോഗസ്ഥയായി മംമ്ത

single-img
14 January 2020

യുവതാരം ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ , അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്. സാമുവല്‍ ജോണ്‍ കാട്ടൂര്‍ക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോയെ ത്തുന്നത്. നായികയായെത്തുന്നത് മംമ്ത മോഹന്‍ ദാസാണ്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്.

രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കു ന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. വിഷു ചിത്രമായി ‘ഫോറിന്‍സിക്’ തിയേറ്ററില്‍ എത്തും