പൗരത്വ നിയമ ഭേദഗതിക്കെതിരെ മാർച്ചുമായി സുപ്രീംകോടതി അഭിഭാഷകർ

single-img
14 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ മാര്‍ച്ച്. സുപ്രീംകോടതിയില്‍ നിന്ന് ജന്തര്‍ മന്തറിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധത്തിൽ സുപ്രീം കോടതിയിലെ ജൂനിയറും സീനിയറുമായ വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകര്‍ പങ്കെടുക്കുന്നുണ്ട്.

പൗരത്വ നിയമഭേദഗതിക്കെതിരെയും അതിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ഉത്തര്‍പ്രദേശിലെ അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചാണ് ഈ പ്രതിഷേധം. ഇതിന് മുൻപും പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതി വളപ്പിൽ ബഹരണഘടനയുടെ ആമുഖം ചൊല്ലി അഭിഭാഷകരുടെ പ്രതിഷേധം നടന്നിരുന്നു.