അമ്മയായ ശേഷം ടെന്നിസ് കോർട്ടിലേക്ക് ശക്തമായ തിരച്ചുവരവ്; സാനിയയ്ക്ക് വിജയത്തുടക്കം

single-img
14 January 2020

വിവാഹശേഷം ഇതാ ഒരുകുട്ടിയുടെ മാതാവായ ശേഷം ടെന്നിസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ സാനിയ മിർസയ്‌ക്ക് ജയത്തുടക്കം. ഇന്ന് ഹൊബാർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. മത്സരത്തിലെ ആദ്യ റൗണ്ടിൽ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെ തോൽപ്പിച്ചു. സ്‌കോർ: 2-6, 7-6, 10-3.

രണ്ട് വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. 2017 ഒക്‌ടോബറിലെ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. അമ്മയായ ശേഷം സാനിയ നവംബറില്‍ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.