ശബരിമല യുവതിപ്രവേശനം; തീരുമാനം എടുക്കേണ്ടത് ഹിന്ദു മതാചാര്യന്മാരെന്ന് കടകംപള്ളി

single-img
14 January 2020

കൊച്ചി: ശബരിമല യുവചിപ്രവേശനത്തില്‍ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ മലകയറണമോ എന്ന് തീരിമാനിക്കേണ്ടത് ഹിന്ദു മതാചാര്യന്മാരാണ്, താനോ പിണറായി വിജയനോ അല്ല. മന്ത്രി പറഞ്ഞു.

ശബരിമലയിലും മരടിലും സുപ്രീം കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫ്‌ളാറ്റുകള്‍ പൊളിച്ചത് സന്തോഷത്തോടെ യല്ല. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തത്‌. ശബരിമല വിഷയത്തില്‍ താനും തോമസ് ഐസക്കും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു