പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണം;ബിജെപി നേതാവിനെതിരെ കേസെടുത്ത് ബംഗാള്‍ പോലീസ്

single-img
14 January 2020

ദില്ലി: പൗരത്വഭേദഗതി പ്രക്ഷോഭകരെ തെരുവുപട്ടികളെ പോലെ കണക്കാക്കി വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവിച്ച ബിജെപിനേതാവിനെതിരെ കേസെടുത്തു. ബംഗാളിലെ മുതിര്‍ന്ന ബിജെപിനേതാവായ ദിലീപ് ഘോഷിനെതിരെയാണ് ബംഗാളിലെ ഹാബ്ര സ്‌റ്റേഷനില്‍ കേസെടുത്തത്.

തൃണമൂലിന്റെ പ്രാദേശിക നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി.വിദ്വേഷം പരത്തുന്ന പ്രസംഗമാണ് ഇയാള്‍ നടത്തിയതെന്നാണ് തൃണമൂല്‍ ആരോപിച്ചത്. ദിലീപ് ഘോഷിനെതിരെ ഇന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. ഇത് യുപിയല്ല ബംഗാളാണെന്ന് മറക്കരുതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.