ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കും,സഖ്യത്തില്‍ വിള്ളലില്ല: അഴഗിരി

single-img
14 January 2020

ദില്ലി: കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സഖ്യത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി. തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ അധ്യക്ഷ പദവി വീതം വെക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും തമ്മില്‍ വന്‍ ഭിന്നതയാണ് ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ഡിഎംകെ വിട്ടുനില്‍ക്കുകയും ചെയ്തു.

ഇത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന് വിള്ളലേറ്റിട്ടില്ലെന്നും സ്റ്റാലിനുമായി നല്ല ബന്ധമാണ് ഇപ്പോഴുമുള്ളതെന്ന് അഴഗിരി വ്യക്തമാക്കി.ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് യോജിപ്പോടെ മുമ്പോട്ട് പോകുമെന്നും അഴഗിരി പറഞ്ഞു.