കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്ക് എതിരെ സത്യ നദെല്ല

single-img
14 January 2020

ന്യൂദല്‍ഹി: ഇന്ത്യയില്‍ പൗരത്വഭേദഗതി നടപ്പാക്കുന്നതില്‍ ദു:ഖമറിയിച്ച് മൈക്രോസോഫ്റ്റ് സിഇഓ സത്യാ നദെല്ല. എനിക്ക് തോന്നുന്നത് ഇതൊരു വിഷമകരമായ കാര്യമാണ്. ഇത് മോശമാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ അടുത്ത യൂനികോണ്‍ ഉണ്ടാക്കിയെടുക്കുന്നത് കാണാനോ ഇന്‍ഫോസിസിന്റെ അടുത്ത സിഇഓ ആയി വരുന്നതോ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സത്യ നദെല്ല പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം. പൗരത്വഭേദഗതിക്ക് എതിരെ പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് ജെ.ചെലമേശ്വര്‍ അടക്കമുള്ള പ്രധാനപ്പെട്ട എട്ട് വ്യക്തിത്വങ്ങള്‍ പൗരത്വഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.