കാശ്മീരില്‍ പിടിയിലായ ദേവീന്ദര്‍ സിങ്ങ് ഒരു ചെറിയ മീനല്ല; ഡല്‍ഹിയിലെ ചാണക്യന്‍ മറുപടി പറയണമെന്ന് എംബി രാജേഷ്

single-img
14 January 2020

ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം യാത്രചെയ്യവേ ഡിഎസ്പി ദവീന്ദര്‍ സിങ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എംബി രാജേഷ്. ഒരു യഥാര്‍ത്ഥ ‘ രാജ്യസ്‌നേഹി’ കശ്മീരില്‍ ഭീകരരോടൊപ്പം പിടിയിലായിട്ടും ‘രാജ്യസ്‌നേഹത്തിന്റെ ‘ സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ എഴുതി.

പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ വർഷം രാഷ്ട്രപതി മെഡൽ മാറിലണിയിച്ച് ആദരിച്ചവനാണ് എന്ന് രാജേഷ് തന്റെ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. ഉത്തരം പറയാൻ തങ്ങൾക്കിഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡൽഹിയിലെ ചാണക്യനും കർട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണം. വായും പൂട്ടി ഇരിക്കാതെ സമാധാനം പറയാൻ അവർക്ക് ബാദ്ധ്യതയുണ്ട് എന്നും എംബി രാജേഷ് പറയുന്നു.

ഒരു യഥാർത്ഥ ' രാജ്യസ്നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത…

Posted by MB Rajesh on Monday, January 13, 2020