ഓര്‍മയില്ലേ ഗുജറാത്ത്; വിദ്വേഷ മുദ്രാവാക്യങ്ങളുമായി കുറ്റ്യാടിയില്‍ ബിജെപിയുടെ പ്രകടനം

single-img
14 January 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവർത്തകരുടെ പ്രകടനം. നിയമത്തെ സംബന്ധിച്ച വിശദീകരണ പരിപാടി ‘ദേശരക്ഷാ മാര്‍ച്ച്’ തുടങ്ങും മുമ്പ് പ്രദേശത്തെ വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവ‍ര്‍ത്തകര‍് പ്രകടനം നടത്തിയത്.

‘ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്; എന്നിങ്ങിനെ അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം നടന്നതെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.

കുറ്റിയാടിയില് ജനങ്ങൾ കട അടച്ചതിനു ശേഷം നടന്ന ബിജെപി പ്രകടനം….

Posted by Abu Thahir Km on Monday, January 13, 2020