ഇന്തോനേഷ്യയില്‍ എല്‍ജിബിടി സമൂഹത്തെ വേട്ടയാടി മേയര്‍; നടപടിയില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍

single-img
14 January 2020

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എല്‍ജിബിടി സമൂഹത്തിനെതിരെ റെയ്ഡിന് ഉത്തരവിട്ട് മേയര്‍. മേയറുടെ നടപടിയെ ശക്തമായി അപലപിച്ച് മനുഷാവകാശ കമ്മീഷന്‍ രംഗത്തെത്തി. ദപോക് പ്രവിശ്യയിലെ മേയര്‍ മൊഹമ്മദ് ഇദ്രിസാണ് ലൈംഗിക ന്യൂനപക്ഷത്തിനെതിരെ ഉത്തരവിറക്കിയിരിക്കുത്.
ബ്രിട്ടണില്‍ നടന്ന ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലാണ് എല്‍ജിബിടി സമൂഹാംഗങ്ങള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലൊാണ് ഇന്തോനേഷ്യ. നിലവില്‍ ആഷെ പ്രവിശ്യയിലൊഴികെ രാജ്യത്ത് മറ്റെല്ലായിടത്തും സ്വവര്‍ഗരതി നിരോധിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ എല്‍ജിബിടി സമൂഹത്തോട് വലിയ തോതിലുള്ള അവഗണനയാണ് നടക്കുന്നത്.
റെയ്ഡിലൂടെ ഇവര്‍ക്കെതിരെയുള്ള ആക്രമണങ്ങളും നിയമ ലംഘനങ്ങളും വര്‍ധിക്കാനുള്ള സാധ്യതയുള്ളതായി ഇന്തോനേഷ്യയിലെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ തലവന്‍ ബെക ഉലുംഗ് ഹപ്‌സര ചൂണ്ടിക്കാട്ടി. ദെപോക് ഭരണകൂടത്തിന് ഇത് സംബന്ധിച്ച് കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്.

എല്‍ജിബിടി സമൂഹത്തിന്റെ ഇരകള്‍ക്കായി നഗരത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെ് മേയര്‍ കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടണില്‍ കഴിഞ്ഞ മാസം 136 ഓളം പുരുഷന്മാരെയാണ് ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയായ റെയ്ന്‍ഹാഡ് സിംഗ് ബലാത്സഗത്തിന് ഇരയാക്കിയത്. മയക്കുമരുന്നിന് അടിമയായ സിംഗക്ക് 30 വര്‍ഷമാണ് ജീവപര്യന്തം വിധിച്ചിരിക്കുത്. ബ്രിട്ടന്റെ നിയമ ചരിത്രത്തിലെ ഏറ്റവും വലിയ ബലാത്സംഗമെന്നാണ് പ്രോസിക്യൂഷന്‍ സംഭവത്തെ വിലയിരുത്തിയിരിക്കുന്നത്.