മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കണം; മലിനീകരണ നിയന്ത്രണബോര്‍ഡ്

single-img
14 January 2020

കൊച്ചി: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിന്റെ ഭാഗമായി മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശം നല്‍കി. പ്രദേശത്ത് വായൂ മലിനീകരണം ഉയരുന്നതായി പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടുണ്ട്.

സ്റ്റീല്‍ കമ്ബികളും, കോണ്‍ക്രീറ്റ് മിശ്രിതവും കലര്‍ന്ന 50000 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങളാണ് ഇപ്പോള്‍ മരടിലുള്ളത്. കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് സ്റ്റീല്‍ കമ്ബികള്‍ വേര്‍ത്തിരിച്ചെടുത്ത് അവശിഷ്ടങ്ങള്‍ എത്രയും പെട്ടന്ന് മാറ്റണമെന്നാണ് മരട് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അവശിഷ്ടങ്ങള്‍ മാറ്റുന്നതുവരെ ഉയരുന്ന പൊടി നിയന്ത്രിക്കാനായി വെള്ളം ചീറ്റല്‍ തുടരണമെന്നും തകര്‍ന്നു വീണ കോണ്‍ക്രീറ്റ് പാളികള്‍ പൊളിച്ചു മാറ്റുമ്ബോള്‍ ഉണ്ടാകുന്ന ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.