ഭക്ഷണം ശ്രദ്ധിച്ചാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താം

single-img
14 January 2020

ശരീരം പോലെ തന്നെ ആരോഗ്യമുള്ളതാവണം മനസ്. മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചില ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ അത് നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

​കാ​ര​റ്റ് ​സ​മ്മ​ർ​ദ്ദ​മ​കറ്റി ​മാ​ന​സി​കാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ഇ​തി​ലു​ള്ള​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റാ​യ​ ​ബീ​റ്റാ​ ​ക​രോ​ട്ടി​നാ​ണ് ​ഇ​തി​ന് ​സ​ഹാ​യി​ക്കു​ന്ന​ത്.​ ​ഉ​യ​ർ​ന്ന​ ​അ​ള​വി​ൽ​ ​പൊ​ട്ടാ​സ്യം​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​വാ​ഴ​പ്പ​ഴം​ ​മ​സ്തി​ഷ്‌​ക​ ​ആ​രോ​ഗ്യ​ത്തെ​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ​പു​റ​മേ​ ​മാ​ന​സി​കാ​രോ​ഗ്യ​വും​ ​ശ​ക്ത​മാ​ക്കു​ന്നു.​ ​ശ്ര​ദ്ധ,​ ​ഓ​ർ​മ്മ​ ​എ​ന്നി​വ​യും​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

ആ​പ്പി​ൾ​ ​പ​ഴ​ത്തി​ലും,​ ​​ ​തൊ​ലി​യി​ലും​ ​മാ​ന​സി​കാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ ​ഘ​ട​ക​ങ്ങ​ളു​ണ്ട്.​ ​പ​ച്ച​നി​റ​മു​ള്ള​ ​ചീ​ര​ ​മാ​ന​സി​കാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​ഉ​ന്മേ​ഷം​ ​നേ​ടാ​നും​ ​വ​ള​രെ​ ​ന​ല്ല​താ​ണ്.നി​രാ​ശ,​​​ ​ക്ഷീ​ണം​ ​എ​ന്നീ​ ​പ്ര​ശ്ന​ങ്ങ​ളെ​യും​ ​പ​രി​ഹ​രി​ക്കും.​ ​സി​ട്ര​സ് ​അ​ട​ങ്ങി​യ​ ​എ​ല്ലാ​ ​പ​ഴ​ങ്ങ​ളും​ ​മാ​ന​സി​കാ​രോ​ഗ്യം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​പി​രി​മു​റ​ക്കം​ ​അ​ക​റ്റു​ക​യും​ ​ചെ​യ്യും.​ ​

ഫ്ള​വ​നോ​യ്‌​ഡു​ക​ൾ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​ഇ​വ​യ്‌​ക്ക് ​പാ​ർ​ക്കി​ൻ​സ​ൺ​സ്,​​​ ​അ​ൽ​ഷി​മേ​ഴ്സ് ​തു​ട​ങ്ങി​യ​ ​രോ​ഗ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​ക​ഴി​വു​മു​ണ്ട്. ബ്ലൂ​ബെ​റി,​ ​സ്‌​ട്രോ​ബെ​റി,​ ​ബ്ലാ​ക്ക് ​ബെ​റീ,​ ​റാ​സ്‌​ ​ബെ​റി​ ​എ​ന്നീവ ​ ​​ ​ത​ല​ച്ചോ​റി​ന്റെ​ ​ആ​രോ​ഗ്യം​ ​വ​ർ​ദ്ധി​പ്പി​ക്കും​ .​ ​വെ​ള്ള​രി​ക്ക​ ​ഓ​ർ​മ്മ​യും​ ​മാ​ന​സി​കാ​രോ​ഗ്യ​വും​ ​മെ​ച്ച​പ്പെ​ടു​ത്തും.