ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കെജിരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും

single-img
14 January 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 70 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലവിലുള്ള 46 എംഎല്‍എമാര്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അരവിന്ദ് കെജിരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജലിലും സത്യേന്ദ്രജെയിന്‍ ഷകൂര്‍ ബസ്തിയിലും സ്ഥാനാര്‍ത്ഥിയാകും.

ജിതേന്ദ്ര തോമര്‍ ട്രി നഗറിലും മത്സരിക്കും. കല്‍കജിയില്‍ നിന്നാണ് അതിഷി ജനവിധി തേടുന്നത്. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്കും അന്തിമ രൂപമായിട്ടുണ്ട്.കഴിഞ്ഞ തവണ 67 സീറ്റുകള്‍ നേടിയാണ് കെജ്രിവാളിന്റെ ആംആദ്മി അധികാരത്തിലേറിയത്.