ഡിഎസ്പി ദേവേന്ദ്രസിങ്ങിന്റെ അറസ്റ്റ്; വന്‍ ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്

single-img
14 January 2020

ദില്ലി: കശ്മീരില്‍ ഡിഎസ്പി തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.ലോക്‌സഭയിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനെ കുറിച്ച് വിശദമായ അന്വേഷണത്തിന് കേന്ദ്രആഭ്യന്തരമന്ത്രാലയം തയ്യാറാവണം. ഡിഎസ്പി ദേവേന്ദ്ര സിങ് വാഹനത്തില്‍ തീവ്രവാദികളെ ഒളിപ്പിച്ചുകടത്തിയ ആള്‍ മാത്രമാകാന്‍ ഇടയില്ലെന്നും അദേഹം പറഞ്ഞു.ആരുടെ പ്രേരണയിലാണ് ദേവേന്ദ്രസിങ് ദില്ലിയിലേക്ക് ഭീകരവാദികളുമായി വന്നതെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.