പ്രതീക്ഷിച്ച വളർച്ച നേടാനായില്ല; ‘വാൾമാർട്ട് ഇന്ത്യ’ 50 ജീവനക്കാരെ പിരിച്ചുവിട്ടു

single-img
13 January 2020

നിലവിലുള്ളതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ വാൾമാർട്ട് ഇന്ത്യ അതിന്റെ 50 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രതീക്ഷിച്ച വളർച്ച നേടാത്ത സാഹചര്യത്തിൽ കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കമ്പനിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്‌. ഇന്ത്യയിലാകെ ചെറുകിട കച്ചവടക്കാർക്ക് സാധനങ്ങൾ വിൽക്കുന്ന 28 മൊത്തക്കച്ചവട സ്ഥാപനങ്ങളാണ് ഇന്ത്യയിൽ വാൾമാർട്ടിനുള്ളത്.

ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ഹോൾസെയിൽ വ്യാപാരമേഖലയിൽ പ്രതീക്ഷിച്ച രീതിയിൽ നേട്ടംകൊയ്യാൻ കമ്പനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കമ്പനിയുടെ മൊത്തവ്യാപാര ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കവും വിജയിച്ചില്ല. രാജ്യത്തെ വിപണിയിൽ കമ്പനി കൂടുതൽ ഹോൾസെയിൽ സ്റ്റോറുകൾ തുറക്കില്ലെന്നും വിവരമുണ്ട്.ഇന്ത്യയിലാകെ 5,300 ജീവനക്കാരാണ് വാൾമാർട്ട് ഇന്ത്യയ്ക്ക് ഉള്ളത്. കമ്പനിയുടെ ആസ്ഥാനത്ത് മാത്രം 600 പേർ ജോലി ചെയ്യുന്നുണ്ട്.