പശുവിനെ തൊട്ടാല്‍ ദുസ്വഭാവങ്ങള്‍ അകലും; മണ്ടന്‍ പരാമര്‍ശവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് മന്ത്രി

single-img
13 January 2020

പശുവിനെക്കുറിച്ച് ചിരിപ്പിക്കുന്ന സങ്കല്‍പ്പങ്ങളുമായി എത്തുക ബിജെപി നേതാക്കളുടെ പതിവായിരുന്നു. ഇന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയ മണ്ടന്‍ പരാമര്‍ശം നടത്തിയിരിക്കുന്നത് കോണ്‍ഗ്രസ് മന്ത്രിയാണ്. പശുവിനെ തൊടുന്നത് ദുസ്വഭാവങ്ങളെ അകറ്റുമെന്നാണ് പുതിയ പരാമര്‍ശം. മഹാരാഷ്ട്രയില്‍ഉ​ദ്ധ​വ് താ​ക്ക​റെ സ​ര്‍​ക്കാ​രി​ല്‍ വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി​യാ​യ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ യ​ശ്മോ​തി താ​ക്കു​റി​ന്‍റെ​യാ​ണു പ​രാ​മ​ര്‍​ശം.

പ​ശു​വി​നെ തൊ​ടു​ന്ന​ത് എ​ല്ലാ ദു​സ്വ​ഭാ​വ​ങ്ങ​ളും (നെ​ഗ​റ്റി​വി​റ്റി) അ​ക​റ്റു​മെ​ന്നാ​ണു ന​മ്മു​ടെ സം​സ്കാ​രം പ​റ​യു​ന്ന​ത്. പ​ശു വി​ശു​ദ്ധ മൃ​ഗ​മാ​ണ്. പ​ശു​വാ​ണെ​ങ്കി​ലും ഏ​തു മൃ​ഗ​മാ​ണെ​ങ്കി​ലും അ​തി​നെ തൊ​ടു​ന്ന​തു സ്നേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വം ന​ല്‍​കും- യ​ശ്മോ​ഹി പ​റ​ഞ്ഞു. പി​ന്നീ​ട് താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ട​ത്തി​യ മ​ന്ത്രി, താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ എ​ന്താ​ണു തെ​റ്റെ​ന്നും ചോ​ദി​ച്ചു. 

ഇ​ത് ആ​ദ്യ​മാ​യ​ല്ല മ​ന്ത്രി വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ത​ങ്ങ​ള്‍ ഇ​പ്പോ​ള്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തേ ഉ​ള്ളു​വെ​ന്നും പോ​ക്ക​റ്റ് നി​റ​ഞ്ഞു തു​ട​ങ്ങി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. ആ​രു​ടെ കൈ​യി​ല്‍​നി​ന്നു പ​ണം വാ​ങ്ങി​യാ​ലും കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മ​ന്ത്രി പു​ലി​വാ​ല്‍ പി​ടി​ച്ചു.