ശബരിമല യുവതി പ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ ഇന്ന് വാദം തുടങ്ങും

single-img
13 January 2020

ഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പിലാണ് വാദം നടക്കുക.
രാവിലെ 10.30നാണ് കോടതി വാദം കേള്‍ക്കുന്നത്. 

Support Evartha to Save Independent journalism

എഴ് വിഷയങ്ങളാണ് പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം.

കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ വിക്രംജിത്ത് ബാനര്‍ജി, കെ എം നടരാജ് എന്നിവരാകും കോടതിയില്‍ ഹാജരാകുക.