ദീലീപിന്റെ നിര്‍മ്മാണത്തില്‍ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന തട്ടാശ്ശേരിക്കൂട്ടം

single-img
13 January 2020

നടന്‍ ദിലീപിന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശേരിക്കൂട്ടം. ഗ്രാന്‍ഡ് പ്രൊഡക്ക്ഷന്‍സി ന്റെ ബാനറില്‍ ദീലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കഥ ജിയോ പി.വിയും ,തിരക്കഥ ,സംഭാഷണം സന്തോഷ് എച്ചിക്കാനവും ,ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലാവോസും , എഡിറ്റിംഗ് വി. സാജനും ,സംഗീതവും  ,പശ്ചാത്തല സംഗീതവും ശരത്ചന്ദ്രൻ ആറും , ഗാനരചന ബി.കെ. ഹരി നാരായണൻ ,രാജീവ് ഗോവിന്ദൻ ,സഖി എൽസ എന്നിവരും ,കലാസംവിധാനം അജി കുറ്റിയാനിയും, മേക്കപ്പ് റഷീദ് അഹമ്മദും നിർവ്വഹിക്കുന്നു.