”ഇവിടെ മുസ്ലിമും ക്രിസ്ത്യനും അടക്കം ഒരമ്മ പെറ്റ മക്കളെ പോലെയാണ് ജീവിക്കുന്നത്”;പൗരത്വഭേദഗതിയില്‍ മോഡിയുടെ പ്രസംഗത്തെ തള്ളിപ്പറഞ്ഞ് രാമകൃഷ്ണമിഷന്‍

single-img
13 January 2020

കൊല്‍ക്കത്ത: പൗരത്വഭേദഗതിയെ അനുകൂലിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതികരണത്തെ തള്ളി രാമകൃഷ്ണ മിഷന്‍. ഇന്നലെയാണ് ബേലൂര്‍ മഠത്തില്‍ പരിപാടിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ മോദി പൗരത്വഭേദഗതി ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ലെന്ന് പ്രസ്താവിച്ചത്. യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും അദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ പരിപാടിക്ക് ശേഷം ഉടന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു മഠം അധികൃതര്‍. മോഡിയുടേത് ഒരൊറ്റ രാഷ്ട്രീയ തലത്തില്‍ നിന്നുകൊണ്ടാണെന്നും ഇത്തരം നൈമിഷിക കാര്യങ്ങളില്‍ മഠത്തിന് ഒരഭിപ്രായവും പറയാനില്ലെന്നും രാമകൃഷ്ണ മഠം അധികൃതര്‍ വ്യക്തമാക്കി.

തങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനമല്ല. തങ്ങള്‍ വീടുപേക്ഷിച്ച് മഠത്തില്‍ വന്നിരിക്കുന്നത് ആത്മീയ ജീവിതത്തിനാണ്. ഇത്തരം നൈമിഷിക കാര്യങ്ങളില്‍ തങ്ങള്‍ മറുപടി പറയില്ല. തങ്ങള്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന സമൂഹമാണെണ്. മുസ്ലിമും ക്രിസ്ത്യാനികളും ഇവിടെയുണ്ടാകും. ഒരമ്മ പെറ്റ സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. തങ്ങളെ സംബന്ധിച്ച് മോഡി രാജ്യത്തിന്റെ നേതാവും മമത ബാനര്‍ജി പ്ശ്ചിമ ബംഗാളിന്റെ നേതാവാണെന്നും ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ അറിയിച്ചു.