നിയമവിരുദ്ധമായി എന്തു നിര്‍മ്മിച്ചാലും പൊളിക്കേണ്ടി വരും; ജി സുധാകരന്‍

single-img
13 January 2020

പത്തനംതിട്ട: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച നടപടിയെ അനുകൂലിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകളാണവ. അതു നിലത്തു വീഴുമ്പോള്‍ ആരും വിതുമ്പേണ്ടതില്ല, നിയമവിരുദ്ധമായി എന്തു നിര്‍മ്മിച്ചാലും അത് പൊളിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന വാ​ര്‍​ത്ത ചി​ല​ര്‍ അ​വ​ത​രി​പ്പി​ച്ച​തു വിതുമ്പുന്ന പോലെയാണ്‌ . എ​ന്തി​നാ​ണെ​ന്നു മ​ന​സി​ലാ​വു​ന്നി​ല്ല. ഈ ​ഫ്ലാ​റ്റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണു ന​ട​ന്നി​ട്ടു​ള്ള​ത്. കു​റ്റ​ക്കാ​രെ​യെ​ല്ലാം പി​ടി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

30 വ​ര്‍​ഷം ത​ക​രാ​ര്‍ വ​രാ​ത്ത​നി​ല​യി​ല്‍ റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു ക​രാ​റു​കാ​ര്‍ ഈ ​സ​ര്‍​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കേ​ണ്ട. വേ​ണ്ടി​വ​ന്നാ​ല്‍ അ​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ല്‍​കി.