റെക്കോര്‍ഡ് നേട്ടവുമായി മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

single-img
13 January 2020

ചിത്രങ്ങളുടെ വിജയം മാത്രമല്ല, അതിലെ ലുക്ക് കൊണ്ടും പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ആരാധകര്‍ ഏറ്റെടുത്തെന്നു മാത്രമല്ല,അപൂര്‍വമായ റെക്കോര്‍ഡ് നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ട്വിറ്ററില്‍ ഹാഷ്ടാഗുണ്ടാക്കിയാണ് ദ പ്രീസ്റ്റ് ഫസ്റ്റ്‌ ലുക്കിനെ ആരാധകര്‍ ഒന്നടങ്കം വരവേറ്റത്. #ThePriestFL എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്‌ നിരവധി ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. 12 മണിക്കൂര്‍ കൊണ്ട് 100kയിലധികം ട്വീറ്റുകള്‍ നേടി മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗായി ചിത്രം മാറിയിരുന്നു. 

മമ്മൂക്ക വൈദികനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി മാറിയിരുന്നു.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.