പൗ​ര​ത്വ നി​​യമം ന​ട​പ്പാക്കാൻ യുപി ഒരുങ്ങുന്നു; 32,000 അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ പ​ട്ടി​ക കേന്ദ്രത്തിന് കൈ​മാ​റി

single-img
13 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗ​ര​ത്വ നി​​യമം ഇന്ത്യയിൽ ആദ്യമായി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി യുപി സ​ർ​ക്കാ​ർ. ഇതിന്റെ മുന്നോടിയായി അയൽ രാജ്യങ്ങളായ പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 32,000 അ​ഭ​യാ​ർത്ഥി​ക​ളു​ടെ പ​ട്ടി​ക യു​പി സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി.

അതേസമയം നാ​ൽ​പ​തി​നാ​യി​രം മു​സ്‌ലിം ഇ​ത​ര അ​ഭ​യാ​ർ​ത്ഥി​ക​ൾ യു​പി​യിലു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ക​ണ​ക്ക്. യുപിയിലെ പ്രധാ പട്ടണങ്ങളായ ആ​ഗ്ര, റാ​യ്ബ​റേ​ലി, സ​ഹാ​ര​ണ്‍​പു​ർ, വാ​രാണസി തു​ട​ങ്ങി 19 ജി​ല്ല​ക​ളി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. അതില്‍ തന്നെ പി​ലി​ഭി​ത്തി​ലാ​ണ് ഏ​റ്റ​വുമധി​കം അ​ഭ​യാ​ർത്ഥി​ക​ളു​ള്ള​ത്.

സംസ്ഥാനത്തെ അ​ഭ​യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ യുപി ആ​ഭ്യ​ന്തര വ​കു​പ്പ് എ​ല്ലാ ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൗ​ര​ത്വ നി​​യമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍യുപിയില്‍ ഇരുപതിലധികം പ്രക്ഷോഭകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.