യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വർഷവും; ബുധനാഴ്ച വരെ തുടരുമെന്ന് സൂചന

single-img
13 January 2020

കഴിഞ്ഞ മൂന്ന് ദിവസമായി യുഎയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചവരെ തുടർച്ചയായി പെയ്ത മഴയിൽ ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി. കാൽ നൂറ്റാണ്ടിനിടയിൽ യുഎഇ കണ്ട ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

പല സ്ഥലങ്ങളിലും ഇടിമിന്നലോടു കൂടിയാണ് മഴ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത് തുടരുകയാണ്. വരുന്ന ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് സൂചന. നിലവിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായതിനെ തുടർന്ന് ഇത് കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.