മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി; നടപടി വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

single-img
13 January 2020

ഡല്‍ഹി: മരടിലെ ഫ്‌ളാ്റ്റുകള്‍ പൊളിച്ചു നീക്കിയ നടപടി ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശം. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് ഒഴിവാക്കാനാകുമായിരു ന്നില്ല. സംസ്ഥാനത്ത് ഇനി അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അരുണ്‍ മിശ്ര വ്യക്തമാക്കി. മരട് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നെ ങ്കിലും ഇക്കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഉടമകള്‍ക്ക് നല്‍കിയ 25 ലക്ഷം രൂപ താത്കാലിക ആശ്വാസമാണെന്നും കൂടുതല്‍ തുക വേണമെങ്കില്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു. കേസ് ഇനി ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കും.