ജാമിഅ ക്യാമ്പസില്‍ അനുമതിയില്ലാതെ കയറിയ പൊലീസിനെതിരെ നടപടി: വൈസ്ചാന്‍സലര്‍

single-img
13 January 2020

ദില്ലി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഡിസംബര്‍ 15ന് നടന്ന സംഘര്‍ഷത്തില്‍ പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍. ഓഫീസ് ഉപരോധിച്ച വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് വൈസ് ചാന്‍സലര്‍ നജ്മ അക്തറിന്റെ പ്രതികരണം. സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് പൊലീസ് ക്യാമ്പസില്‍ കയറിയത്. അതിനാല്‍ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നിയമനടപടികളാണ് ആലോചിക്കുന്നത്.

ഹോസ്റ്റലിന്റെ സുരക്ഷയും വര്‍ധിപ്പിച്ചതായി വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. കൂടാതെ സെമസ്റ്റര്‍ പരീക്ഷ മാറ്റിവെക്കാനും തീരുമാനിച്ചു. വൈസ് ചാന്‍സലറുടെ ഉറപ്പിനെ തുടര്‍ന്ന് ക്യാമ്പസിന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു.