ബീച്ചില്‍ നൃത്തം ചെയ്ത് അഹാന; വീഡിയോ പകര്‍ത്തി അമ്മ

single-img
13 January 2020

സിനിമയിലെന്ന പോലെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അഹാന കൃഷ്ണകുമാര്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

ചെന്നൈയിലെ ബീച്ചില്‍ രാത്രി നൃത്തം ചെയ്യുന്ന വീഡിയോ ആണ് അഹാന പങ്കുവച്ചിരിക്കുന്നത്.രാവണന്‍ എന്ന ചിത്രത്തിലെ കള്‍വരെ എന്നപാട്ടിനാണ് അഹാന മനോഹരമായി ചുവടുവച്ചിരിക്കുന്നത്. താരത്തിന്റെ അമ്മയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഏതായാലും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത ചിത്രവും വീഡിയോയും വൈറലായിക്കഴിഞ്ഞു.