പബ്ബുകള്‍ക്ക് പിന്നാലെ കേരളത്തില്‍ ‘നൈറ്റ് ലൈഫ്’കേന്ദ്രങ്ങളും നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

single-img
12 January 2020

കേരളത്തിൽ പബ്ബുകള്‍ക്ക് പിന്നാലെ ‘നൈറ്റ് ലൈഫ്’കേന്ദ്രങ്ങളും നിര്‍മ്മിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നൈറ്റ് ലൈഫിന് അനുയോജ്യമായ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനമായ തിരുവനനന്തപുരം, ടെക്‌നോപാര്‍ക്ക് പോലെ കേരളത്തിലെ ചില സ്ഥലങ്ങള്‍ നൈറ്റ് ലൈഫിന് പറ്റിയ സ്ഥലങ്ങളാണെന്നും ആ സ്ഥലങ്ങളിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.