ബൈക്കില്‍ എത്തിയവര്‍ സ്റ്റീൽ പാത്രത്തിൽ നിറച്ച സ്ഫോടക വസ്തു എറിഞ്ഞു; വീടിന്‍റെ വരാന്തയിൽ വീണ് പൊട്ടിത്തെറിച്ചു

single-img
12 January 2020

കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിൽ വീടിന്‍റെ വരാന്തയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. മൂരാട് ടാക്കീസ് റോഡിന്റെ സമീപം മങ്ങിലൊടിതാഴെ പ്രഭാകരന്‍റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ഇവിടേക്ക് ഇന്ന് പുലർച്ചെ ബൈക്കിലെത്തിയ രണ്ട് പേർ സ്റ്റീൽ പാത്രത്തിൽ നിറച്ച സ്ഫോടക വസ്തു എറിയുകയായിരുന്നു.

ശക്തമായ സ്ഫോടനത്തിൽ വീടിന്‍റെ ചുമരിൽ വിള്ളലുണ്ടായി. എന്നാൽ സംഭവത്തില്‍ ആർക്കും പരിക്കില്ല. കുടുംബ പ്രശ്നമാണ് ഇത്തരത്തിൽ നടന്ന ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രഭാകരൻ നൽകിയറെ പരാതിയിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.