“അയ്യേ!!” ; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച അനുപം ഖേറിനെ പരിഹസിച്ച് പാര്‍വതി

single-img
12 January 2020

പൗരത്വ ഭേദഗതി നിയമത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്. രാജ്യമാകെ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അനുപം ഖേറിന്റെ പോസ്റ്റ്.

ചില ആളുകള്‍ ഇന്ത്യയുടെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുക നമ്മുടെ കടമയാണെന്ന് പറഞ്ഞാണ് അനുപം ഖേര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഈ വീഡിയോക്കെതിരെ ഇന്‍സറ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് പാര്‍വ്വതി പ്രതികരിച്ചിരിക്കുന്നത്.അനുപം ഖേര്‍ പങ്കുവെച്ച വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം അയ്യേ എന്ന കമന്റോടെയാണ് പാര്‍വ്വതി പ്രതികരിച്ചിരിക്കുന്നത്.