കണ്ണൂരില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

single-img
12 January 2020

കണ്ണൂർ കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശിനി രേഷ്മ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ കുളിമുറിയുടെ ഉള്ളിൽ സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമായിരുന്നു കാണുമ്പോൾ.

എട്ട് മാസങ്ങൾക്ക് മുൻപാണ് ഇവർ വിവാഹിതരായത്. സാധാരണ കൂലിപ്പണിക്കാരനാണ് സുധീഷ്. കുറ്റിക്കോലിൽ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഇവ‌ർ താമസിച്ചിരുന്നത്. ഇന്ന് രാവിലെ വീട്ടിലെത്തിയ സുധീഷിന്റെ സുഹൃത്താണ് മൃതദേഹങ്ങൾ കണ്ടത്.