നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ രണ്ടു ഫ്‌ളാറ്റുകള്‍ നിലംപൊത്തി

single-img
11 January 2020

കൊച്ചി:മരടിലെ ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണ തകര്‍ത്തു. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണമാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. കുണ്ടന്നൂര്‍ ഹോളി ഫെയ്ത്തും ആല്‍ഫാ സെറിന്‍ ഇരട്ട ടവറുകളുമാണ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.

മുന്‍നിശ്ചയിച്ചതില്‍ നിന്ന് അല്‍പം സമയമാറ്റത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം സൈറണ്‍ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടര്‍ന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെ ചരിത്രത്തിലാദ്യമായി ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് സംസ്ഥാനം സാക്ഷ്യം വഹിച്ചു. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ ഞായറാഴ്ചയാണ് തകര്‍ക്കുക.