പ്രതികാര നടപടിയുമായി കേന്ദ്രം: ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ചു

single-img
11 January 2020

ഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ നിലപാടു പ്രഖ്യാപിച്ച ദീപിക പദുകോണിനെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ദീപിക അഭിനയിച്ച പരസ്യചിത്രം കേന്ദ്രം പിന്‍വലിച്ചു. ജെഎന്‍യുവില്‍ ഹിന്ദുഭീകരരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികളെ ദീപിക സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തതും. 

ആസിഡ് ആക്രമണ ഇരകളെക്കുറിച്ച്‌ സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം പരിശോധിക്കുകയാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം.