ഒരു മണിക്കൂറില്‍ ഒരു തൊഴില്‍രഹിതന്‍ ആത്മഹത്യചെയ്യുന്നുവെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ; തൊഴിലില്ലായ്മ കൂടിയത് മോദി അധികാരത്തില്‍ വന്നശേഷം

single-img
11 January 2020

ദില്ലി: ഇന്ത്യയില്‍ഓരോ മണിക്കൂറിലും ഒരു തൊഴില്‍രഹിതന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന  റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ്. 2018ല്‍ ഇന്ത്യയില്‍ 1,34,516 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒന്‍പത് ശതമാനത്തിലധികവും തൊഴില്‍രഹിതരായതിന്റെ പേരിലാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

ഇതില്‍  92114 പേര്‍ പുരുഷന്മാരും 42319 പേര്‍ സ്ത്രീകളുമാണ്. ഈ റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയെ തുടര്‍ന്ന് 2018ല്‍ 12936 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നതെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.ആകെ ആത്മഹത്യയുടെ 9.6% പേരും തൊഴില്‍രഹിതരായ പ്രശ്‌നങ്ങളില്‍പ്പെട്ടാണ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വയസിനും അറുപത് വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പട്ടികയിലുള്ളത്. ജോലിയില്ലാതായതിനെ തുടര്‍ന്് 10,687 പുരുഷന്മാരാണെങ്കില്‍ 2246 സ്ത്രീകളും ഇത്തരം കാരണത്താല്‍ ജീവിതം സ്വയം അവസാനിപ്പിച്ചിട്ടുണ്ട്. ശരാശരി നോക്കിയാല്‍ കേരളവും ഇക്കാര്യത്തില്‍ പുറകിലല്ലെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അവകാശപ്പെടുന്നു. 1240 തൊഴില്‍രഹിതര്‍ കേരളത്തില്‍ ജീവനൊടുക്കിയിട്ടുണ്ട്. ആത്മഹത്യയുടെ 12.3% വരും ഇത്. തമിഴ്‌നാട്ടില്‍ 1579,  കര്‍ണാടകയില്‍ 1094,  ഉത്തര്‍പ്രദേശില്‍ 902 പേരും തൊഴില്‍രഹിതരായതാണ് ആത്മഹത്യ ചെയ്യാന്‍ കാരണം.  45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലൂടെയാണ് ഇന്ത്യ മുമ്പോട്ട് പോകുന്നത്. ആദ്യ മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ 2013-14 മുതല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടിയെന്ന് ലേബര്‍ ബ്യൂറോ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.