സെക്സ് റാക്കറ്റ്: പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്‍കുന്ന സംഘം

single-img
11 January 2020

മുംബൈ പോലീസ് പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്‍കുന്ന വൻ സെക്സ് റാക്കറ്റ്. മുംബൈയിലെ ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയിരുന്ന നടി അമൃത ദനോഹയും മോഡലായ റിച്ച സിംഗും പിടിയിലായത്. മുംബൈ സോണല്‍ ഡെപ്യൂട്ടി കമ്മീഷണറര്‍ ഡി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.

സെക്സ് റാക്കറ്റ് സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് ആവശ്യക്കാര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആവശ്യമുള്ള പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. റെയ്ഡിൽ സെക്സ് റാക്കറ്റിന്‍റെ കയ്യില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ പോലീസ് മറ്റ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.