മരടില്‍ ‘ഹോളിഫെയ്ത്ത്’ നിലംപൊത്തി, ഇനി ആല്‍ഫാ സെറീന്‍; ഇംപ്ലോഷന്‍ വിജയകരം

single-img
11 January 2020

കൊച്ചി: സുപ്രിംകോടതി പൊളിച്ചുനീക്കാന്‍ നിര്‍ദേശിച്ച മരടിലെ നാലു ഫ്‌ളാറ്റുകളില്‍ ഹോളിഫെയ്ത്ത് എച്ച്ടുഓ ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇംപ്ലോഷന്‍ രീതിയിലൂടെ സമീപപ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത സ്‌ഫോടനമായിരുന്നു നടന്നത്. 11.15നാണ് ആദ്യ സ്‌ഫോടനത്തിലൂടെ എച്ച്ടുഓ ഫ്‌ളാറ്റ് തകര്‍ന്നടിഞ്ഞത്. ഏതാനും നിമിഷങ്ങള്‍കൊണ്ട് ഫ്‌ളാറ്റ് പൂര്‍ണമായും നിലംപൊത്തി.

ഇനി അല്‍പ്പസമയത്തിനകം തന്നെ നെട്ടൂര്‍ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റും സ്‌ഫോടനത്തിലൂടെ പൊളിക്കും. മൂന്ന് സൈറണുകളില്‍ അന്തിമസൈറണ്‍ മുഴങ്ങിയപ്പോള്‍ തന്നെ വിജയകരമായി സ്‌ഫോടനം വഴി എച്ച്ടുഓ ഫ്‌ളാറ്റ് തകര്‍ക്കാന്‍ സാധിച്ചു. നാളെ രാവിലെ ജെയ്ന്‍,കായലോരം ഫ്‌ളാറ്റുകള്‍ കൂടി സമാനരീതിയില്‍ പൊളിച്ചുനീക്കും.