ഐഷി ഘോഷ്- പിണണറായി വിജയന്‍ കൂടിക്കാഴ്ച; കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഐഷി ഘോഷ്

single-img
11 January 2020

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജെഎന്‍യുവില്‍ നടന്ന മുഖം മൂടി ആക്രമണത്തന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.

ക്യാമ്പസില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ചോദിച്ചറിയുകയും പോരാട്ടത്തിന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് നന്ദിയുണ്ടെന്ന് ഐഷി ഘോഷ് മുഖ്യമന്ത്രിയെ അറിയിച്ചു.