യുക്രേനിയന്‍ വിമാനം ആക്രമിച്ചത് അബദ്ധത്തിലെന്ന് ഇറാന്‍

single-img
11 January 2020

ടെഹ്‌റാന്‍: യുക്രേനിയന്‍ വിമാനം ആക്രമണത്തില്‍ തകര്‍ന്നതെന്ന് സമ്മതിച്ച് ഇറാന്‍. ആക്രമണത്തനു കാരണം മാനുഷികമായ പിഴവാണെന്നും, ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ കര്‍ശന നടപടിയെടുക്കുമെന്നും ഇ​റാ​ന്‍ അ​റി​യി​ച്ചു.  ബു​ധ​നാ​ഴ്ച ഇ​റേ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ല്‍​നി​ന്ന് യു​ക്രെ​യി​ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലേ​ക്കു പു​റ​പ്പെ​ട്ട യാ​ത്രാ​വി​മാ​ന​മാ​ണ് ഇ​റാ​ന്‍ ആ​ക്ര​മി​ച്ച​ത്.

ഇ​റാ​ക്കി​ലെ യു​എ​സ് താ​വ​ള​ങ്ങ​ളെ കേന്ദ്രീകരിച്ച്‌ ഇ​റാ​ന്‍ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് യു​ക്രെ​യി​ന്‍ വി​മാ​ന​ത്തി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അപകടത്തില്‍ 176 പേര്‍ മരിച്ചു . നേരത്തെ ഇ​റാ​ന്‍റെ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്ന​തെ​ന്ന് അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.