സംവിധായകന്‍ ലാല്‍ ജോസിന് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാ ലോകവും

single-img
11 January 2020

മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ലാല്‍ ജോസിന് ഇന്ന് പിറന്നാള്‍. ഇഷ്ട സംവിധായകന് ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് ആരാധകരും സിനിമാലോകവും. നിരവധി താരങ്ങള്‍ ലാല്‍ ജോസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

കമലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം സിനിമാജീവിതം ആരംഭിച്ചത്. ഒരു മറവത്തൂര്‍ കനവിലൂടെയായിരുന്നു അദ്ദേഹം സ്വതന്ത്ര്യ സംവിധായകനായി മാറിയത്. മമ്മൂട്ടിയെ നായകനാക്കിയായിരുന്നു ആദ്യ സിനിമയൊരുക്കിയത്.

ഭാഗ്യനായകന്‍മാരിലൊരാളാണ് ദിലീപ്. കാവ്യ മാധവനെ ആദ്യമായി നായികയാക്കിയതും ലാല്‍ ജോസായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, ചാന്തുപൊട്ട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, നീലത്താമര, അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍, നീന, വെളിപാടിന്റെ പുസ്തകം, തുടങ്ങി നാല്‍പത്തിയൊന്നിലെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ആരാധകര്‍ നല്‍കുന്നത്.