യുപിയില്‍ ചരക്കു ലോറിയുമായി കൂട്ടിയിടിച്ചു ബസിന് തീപിടിച്ചു; 20 പേര്‍ മരിച്ചു

single-img
11 January 2020

കനൗജ്: ഉത്തര്‍ പ്രദേശിലെ കനൗജില്‍ ചരക്കുലേറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. ബസിസിന് തീപിടിച്ച് 20 പേരാണ് വെന്ത് മരിച്ചത്.43 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ഒന്‍പതരയോടെ ഗിനിയോയിലെ ജിടി റോഡിലാണ് അപകടം നടന്നത്. ജയ്പൂരില്‍ നിന്നും കനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീ കത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ അറിയിച്ചു.

ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.