നൂറു രൂപയ്ക്ക് പകരം ലഭിച്ചത് അഞ്ഞൂറു രൂപ; എടിഎം ഏജന്‍സിയുടെ പിഴവില്‍ പിന്‍വലിക്കപ്പെട്ടത് 1.7 ലക്ഷം രൂപ

single-img
11 January 2020

എടിഎം ഏജന്‍സിയുടെ പിഴവില്‍ കാനറാ ബാങ്കിന്‍റെ എടിഎമ്മില്‍ നിന്ന് 100 രൂപ ചോദിച്ചവര്‍ക്ക് ലഭിച്ചത് 500 രൂപ. മെഷീനിൽ 100 രൂപയുടെ നോട്ടുകള്‍ നിറയ്‍‍ക്കേണ്ട ട്രേയില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറച്ചാണ് അബദ്ധം പാട്ടാണ് കാരണം.

കര്‍ണാടകത്തിലെ കൊടുഗു ജില്ലയിലെ മടിക്കേരിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഈ എടിഎമ്മിൽ നിന്നും എടിഎമ്മില്‍ നിന്ന് പലരായി ഏകദേശം 1.7 ലക്ഷം രൂപയാണ് പിന്‍വലിച്ചത്. ഇത്തരത്തിൽ നൂറു രൂപയ്ക്ക് പകരം 500 രൂപ ലഭിച്ച ഉപയോക്താക്കളിലൊരാള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് പറ്റിയ വിവരം ബാങ്ക് അധികൃതര്‍ മനസ്സിലാക്കിയത്.

വിവരം അറിഞ്ഞ ഉടൻ തന്നെ ഏജന്‍സിയുമായി ബന്ധപ്പെട്ട് പണം തിരികെ വാങ്ങാനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചു. പക്ഷെ 65,000 രൂപ വീതം പിന്‍വലിച്ച രണ്ടുപേര്‍ സംഭവിച്ചത്ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റായത് കൊണ്ട് പണം മടക്കി നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും ബാങ്ക് പോലീസിന്‍റെ സഹായം തേടിയപ്പോള്‍ ഇവര്‍ പണം തിരികെ നല്‍കുകയായിരുന്നു.