കേന്ദ്രസര്‍ക്കാര്‍ തടങ്കല്‍കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം, അന്ന് നാം സ്വതന്ത്രരാവും: അരുന്ധതി റോയ്

single-img
11 January 2020

എന്‍ആര്‍സി, സിഎഎ എന്നിവയ്ക്കെതിരെ പ്രതിഷേധിക്കുന്ന ദല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍വകലാശാലയില്‍ എത്തി എഴുത്തുകാരി അരുന്ധതി റോയ്. നാം എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്ന്‍ അരുന്ധതി റോയ് പറഞ്ഞു.

എന്നാല്‍ ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. ആ സമയം നാം സ്വതന്ത്രരാവും. അതുവരെ ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത് എന്നും അരുന്ധതി റോയ് പറഞ്ഞു. പ്രധാനമന്ത്രി മോദിയെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഇന്ത്യയാകെ എന്‍ആര്‍സിയ്ക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതിനാല്‍ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകള്‍ എന്‍പിആറില്‍ കൂടി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് ആരോപിച്ചു.