ജമ്മു കശ്മീരിലെ പൂഞ്ചില്‍ വെടിവയ്പ്പ്; രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടു

single-img
11 January 2020

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം. പൂഞ്ചില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖ മറികടന്ന ഗ്രാമീണര്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണരേഖ മറികടന്ന അഞ്ച് പേര്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. മുഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കാനെത്തിയ ഇവര്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്ന് സംശയിക്കുന്നതായിട്ടാണ് സൈനിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.