ജനുവരി 15ന് അമിത് ഷാ കേരളത്തിൽ വരുന്നുവെന്ന വാർത്ത തെറ്റ്: വി മുരളീധരന്‍

single-img
11 January 2020

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 15ന് കേരളത്തിൽ വരുന്നു എന്നരീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നടക്കാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് കേരളത്തിൽ നടത്താനിരുന്ന പ്രതിഷേധ മതിൽ വേണ്ടെന്ന് വെച്ചത്. വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വാർത്തകളുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് ഉദാഹരണമാണിതെന്നും മുരളീധരൻ കണ്ണൂരില്‍ പറഞ്ഞു.

അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് കോഴിക്കോട് വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ പ്രതിഷേധ ‘ബ്ലാക്ക് വാള്‍’ തീര്‍ക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം. പക്ഷെ മുസ്‌ലിം ലീഗ് നിർദേശത്തെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനമാകെ പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.