96 ന്റെ തെലുങ്കു റീമേക്ക്; ജാനുവായി സാമന്ത, ടീസര്‍ പുറത്തിറങ്ങി

single-img
10 January 2020

2018 ലെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായിരുന്നു പ്രേംകുമാര്‍ സംവിധനം ചെയ്ത 96. ഇപ്പോഴിതാ ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ജാനു എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ യൂട്യൂബ് ട്രെന്റിംഗിലും ഇടം പിടിച്ചിട്ടുണ്ട്.

96 ല്‍ ജാനു എന്ന കഥാപാത്രത്തെ തൃഷയും റാം എന്ന കഥാപാത്രത്തെ വിജയ് സേതുപതിയും അനശ്വരമാക്കി. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് റാമും ജാനുവും. തെലുങ്കില്‍ സാമന്തയാണ് ജാനുവായി എത്തുന്നത്. റാം എന്ന കഥാപാത്രത്തെ ഷര്‍വാനന്ദ് അവതരിപ്പിക്കുന്നു. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് 96 ല്‍ അഭിനയിച്ച ഗൗരി കിഷന്‍ തന്നെയാണ്. പ്രേം കുമാര്‍ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്.