സംസ്ഥാനത്തെ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന സയീദ അന്‍വറയുടെ പേരില്ലാതെ അസം പൗരത്വ പട്ടിക

single-img
10 January 2020

അസമില്‍ പുറത്തിറങ്ങിയ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റില്‍ നിന്നും സംസ്ഥാനത്തെ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന സയീദ അന്‍വറ തൈമൂര്‍ പുറത്ത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് അവര്‍ താമസിക്കുന്നത്. താനും കുടുംബവും പട്ടികയിൽ ഉൾപ്പെടുന്നതിന് നാട്ടിലേക്ക് മടങ്ങുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

”എന്റെ പേര് പൌരത്വ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് ദുഃഖിപ്പിക്കുന്നതാണ്. ഓഗസ്റ്റ്ല്‍ ഞാന്‍ അസമിലേക്ക് മടങ്ങുകയും എന്റെയും കുടുംബത്തിന്റെയും പേര് ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും”-തൈമൂര്‍ പ്രതികരിച്ചു.

രോഗാവസ്ഥയിലുള്ള അവർ മകനോടൊപ്പമാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുൻ നേതാവായിരുന്ന തൈമൂർ 1980 ഡിസംബർ ആറ് മുതൽ 1981 ജൂൺ 30 വരെയാണ് അസമില്‍ മുഖ്യമന്ത്രിയായിരുന്നത്. പിന്നീട് സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന് കീഴിലായതോടെയാണ് തൈമൂറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്നത്.

,\മാത്രമല്ല 1983 മുതല്‍ 1985 വരെ അസാം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും 1991ല്‍ കൃഷിവകുപ്പ് മന്ത്രിയുമായിരുന്നു. 1972, 1978, 1983, 1991 വര്‍ഷങ്ങളിലാണ് തെെമൂർ നിയമ സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.