നടി ദീപിക പദുകോണിന് പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി

single-img
10 January 2020

ഡൽഹി ജെഎൻയുവിൽ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ക്യാമ്പസിലെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിനെതിരെയുള്ള ബിജെപി പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ തീരുമാനിച്ച് സമാജ് വാദി പാര്‍ട്ടി. ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടി ലക്‌നൗവില്‍ ദീപികാ പദുകോണിന്റെ പുതിയ ചിത്രമായ ചപക് പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അഖിലേഷ് യാദവ്.

സിനിമയുടെ പ്രദര്‍ശനത്തിനായി ലക്‌നൗവിലെ തീയറ്ററുകളെല്ലാം ബുക്ക് ചെയ്തിരിക്കുകയാണ് പാര്‍ട്ടി. മുൻപ് തന്നെ ചപകിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും രംഗത്തെത്തിയിരുന്നു. മധ്യപ്രദേശും ചത്തീസ്ഗഢിലും സിനിമ നികുതി ഇളവോടെ പ്രദര്‍ശിപ്പിക്കുമെന്ന് തീരുമാനം എടുത്തിരുന്നു. ബിജെപി രാജ്യവ്യാപകമായി ചപക് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രചരണങ്ങള്‍ നടത്തുന്നതിനിടെ ആയിരുന്നു കോണ്‍ഗ്രസിന്റെ നീക്കം.