കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന ഉത്തരവുമായി സുപ്രീം കോടതി

single-img
10 January 2020

ഡല്‍ഹി: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ങ്ങളില്‍ പുനഃപരിശോധന വേണമെന്ന് സുപ്രീം കോടതി ഉത്തരവ്. കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളി ലാണ് കോടതിയുടെ നിര്‍ണായക വിധി. കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്ന് കോടതി പറഞ്ഞു.

ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ അവലോകനം ചെയ്യണം. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുളള ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.അനിശ്ചിതകാല വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണ്.

നിരവധി അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളള ഇടമാണ് കശ്മീര്‍. പൗരന്മാരുടെ അവകാശവും ഒപ്പം സുരക്ഷയും ഉറപ്പാക്കുക എന്നത് കോടതിയുടെ ലക്ഷ്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിഎന്‍ രമണയുടെ അധ്യക്ഷത യിലുളള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്.