കാല്‍നട യാത്രികനെ ഇടിച്ചിട്ട് നിര്‍ത്തിയില്ല; കാര്‍ പിടികൂടി പരിശോധിച്ചപ്പോള്‍ 1.45 കോടിരൂപ

single-img
10 January 2020

കണ്ണൂര്‍: കാല്‍നടയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറില്‍ നിന്ന് പൊലീസ് 1.45 കോടിരൂപ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 5.30ന് നീലേശ്വരം കരുവാച്ചേരിയില്‍ പച്ചക്കറി വ്യാപാരിയായ തമ്പാനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദേഹം മരിച്ചു. കാര്‍ നിര്‍ത്താതെ പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നീലേശ്വരം പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. ഇതേതുടര്‍ന്ന് നടന്ന വ്യാപകപരിശോധനയില്‍ ഈ കാര്‍ കണ്ടെടുത്തു. വളപ്പട്ടണം പൊലീസാണ് കാര്‍ പിടികൂടിയത്.കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍ താന്‍ജി,സാഗര്‍ ബാലസോകിലാര എന്നിവരില്‍ നിന്ന് 1.45 കോടിരൂപയാണ് പിടിച്ചെടുത്തത്. കാസര്‍കോട്ട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്കായിരുന്നു കാര്‍ സഞ്ചരിച്ചത്. പിടിയിലായ പ്രതികള്‍ക്ക് സ്വര്‍ണ കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം