കൂടത്തായ് കൊലപാതകം സിനിമയും സീരിയലും; ആന്റണി പെരുമ്പാവൂരിനും ഫ്‌ളവേഴ്‌സ് ചാനലിനും നോട്ടീസ് അയച്ച് കോടതി

single-img
10 January 2020

താമരശേരി- കൂടത്തായ് കൊലപാതകക്കേസ് ആസ്പദമാക്കി സിനിമ നിര്‍മിക്കാനൊരുങ്ങുന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഫ്‌ളവേഴ്‌സ് ടിവി അധികൃതരും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് താമരശേരി മുന്‍സിഫ് കോടതിയുടെ നോട്ടീസ്. കേസിലെ പ്രധാനപ്രതി ജോളിയുടെ മക്കളുടെ പരാതിയിലാണ് കോടതിയുടെ നടപടി. ജനുവരി 13ന് ആണ് ഹാജരാകാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍,വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍,ഫ്‌ളവേഴ്‌സ് ടിവി ചാനല്‍ അധികൃതര്‍ എന്നിവര്‍ക്കാണ് മുന്‍സിഫ് കോടതി നോട്ടീസ് നല്‍കിയത്. ഫ്‌ളവേഴ്‌സ് ചാനലില്‍ പുതിയ സീരിയലായ കൂടത്തായ് ജനുവരി 13ന് സംപ്രേക്ഷണം ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ നടപടി. കൂടാതെ മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂരിന്റെ പ്രൊഡക്ഷനില്‍ കൂടത്തായ് കൊലപാതക കേസുകള്‍ ആസ്പദമാക്കി സിനിമയും വരാനിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നടി ഡിനി ഡാനിയേലും ചിത്രം പ്രഖ്യാപിച്ചിരുന്നു. ഈ കുറ്റകൃത്യം സിനിമയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പരാതിയെന്നാണ് വിവരം.