ഗൗരിലങ്കേഷ് വധം; മുഖ്യപ്രതിയായ ഹിന്ദുത്വതീവ്രവാദി അറസ്റ്റില്‍

single-img
10 January 2020

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ഹിന്ദുത്വ തീവ്രവാദിയുമായ റുഷികേഷ് ദിയോദികര്‍ എന്ന മുരളിയെ കര്‍ണാടക പോലീസ് പിടികൂടി.സനാതന്‍ സനസ്ഥയുടെ പ്രവര്‍ത്തകനായ ഇയാളെ ധന്‍ബാദില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് അറസ്റ്റ് ചെയ്തത്.കൊലയാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തതും പരിശീലനവും തോക്കുകളും നല്‍കിയതും ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

സനാതന്‍ സന്‍സ്ഥയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് മുരളി. കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയവരില്‍ പ്രധാനിയെന്നാണ് പോലീസ് മുരളിയെ വിലയിരുത്തുന്നത്. ധന്‍ബാദ് ജില്ലയിലെ കത്രയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.